പാക്കിസ്ഥാനില്‍ പോളിംഗ് ബൂത്തില്‍ ചാവേര്‍ സ്‌ഫോടനം; 28 പേര്‍ കൊല്ലപ്പെട്ടു

174

പോളിംഗിനിടയില്‍ പാക്കിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനം. ക്വറ്റയിലെ പോളിംഗ് ബൂത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്.

പോളിംഗ് ബൂത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച ചാവേറിനെ പോലീസ് തടയാന്‍ ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. നാല്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന.

പാക്കിസ്ഥാനില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ് രീക് ഇ ഇന്‍സാഫും പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് നവാസും തമ്മിലാണ് പോരാട്ടം. അഴിമതി കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ആണ് പി എം എല്‍- എന്നിന് നേതൃത്വം നല്‍കുന്നത്.