എല്ലാ ഉല്‍പ്പന്നങ്ങളിലും അമിത തോതില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തറില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു. നൂറ് ശതമാനം പ്രകൃതിദത്തമായ ഉല്‍പ്പന്നങ്ങളാണ് പതഞ്ജലി നിര്‍മ്മിക്കുന്നതെന്നാണ് ഉടമയായ ബാബ രാംദേവ് അവകാശപ്പെടുന്നത്.
പതഞ്ജലി നിരോധിച്ചുകൊണ്ട് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഖത്തര്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയെങ്കിലും ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇക്കാര്യം അറിഞ്ഞമട്ടില്ല. പതഞ്ജലി ഇവിടുത്തെ മാധ്യമങ്ങളുടെ വലിയ വരുമാന സ്രോതസായതിനാലാണ് ഇതെന്ന് വിവേക് പാണ്ഡെയെന്ന വ്യക്തിയുടെ ഇന്നലത്തെ ട്വീറ്റില്‍ ആരോപിക്കുന്നു. തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് ശരിയാണെങ്കില്‍ വളരെ ഗൗരവത്തോടെ കാണേണ്ടതാണെന്ന് തരൂര്‍ പറയുന്നു. ഈവര്‍ഷം ജനുവരിയിലും ഇതുസംബന്ധിച്ച് ട്വിറ്ററില്‍ ചര്‍ച്ച സജീവമായിരുന്നു.
ആരും ഇതേക്കുറിച്ച് സംസാരിക്കാത്തതില്‍ അത്ഭുമില്ലെന്നാണ് എംഎസ് റാണ എന്ന വ്യക്തി അന്ന് ട്വീറ്റ് ചെയ്തത്. അതേസമയം താന്‍ പതഞ്ജലിയുടെ ഹരിദ്വാറിലെ ആസ്ഥാന ഓഫീസില്‍ നിന്നും വാങ്ങിയ അഞ്ച് പാക്കറ്റ് നൂഡില്‍സിന് രാസവസ്തുക്കളില്‍ പരീക്ഷണം നടത്തുമ്പോഴുള്ള മണമായിരുന്നെന്ന് എസ്എസ് കൃഷ്ണ എന്നയാള്‍ പറയുന്നു.
ഒരു ഇന്ത്യന്‍ കമ്പനിയെ നിരോധിച്ചതിനെക്കുറിച്ച് നിങ്ങള്‍ അഭിമാനത്തോടെയാണ് സംസാരിക്കുന്നത്. നിങ്ങള്‍ ശരിക്കും ഇന്ത്യക്കാരന് തന്നെയാണോ? എന്നാണ് ഒരാള്‍ വിവേക് പാണ്ഡെയോട് ഇന്നലത്തെ ട്വീറ്റിന് മറുപടിയായി ചോദിക്കുന്നത്.