നേർപഥത്തിൽ കരുത്തോടെ ‘ കാമ്പയിൻ റിയാദ് ഏരിയ ഉദഘാടനം

63

സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റിയുടെ ‘നേർപഥത്തിൽ കരുത്തോടെ ‘ എന്ന കാപ്‌ഷനിൽ നടക്കുന്ന ത്രൈമാസ കാമ്പയിന്റെ റിയാദ് ഏരിയ ഉദ്ഘാടനം ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു .

സെന്റർ പ്രസിഡന്റ് സിറാജ് തയ്യിലിന്റെ അദ്ധ്യക്ഷതയിൽ പ്രമുഖ പണ്ഡിതൻ സിദ്ദീഖ് വെളിയങ്കോട് ഉദ്ഘാടനം നിർവ്വഹിച്ചു . വിശുദ്ധ ഖുർആനും പ്രവാചക ചര്യയും മുറുകെ പിടിച്ചു നേരായ മാർഗ്ഗത്തിൽ ജീവിച്ചാൽ ജീവിത വിജയവും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഊർജ്ജവും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു . സെന്റർ പ്രബോധകൻ അബു ഹുറൈറ മൂത്തേടം പ്രമേയ പ്രഭാഷണം നടത്തി . എൻ ആർ കെ ചെയർമാൻ അഷ്‌റഫ് വടക്കേവിള ,കെ എം സി സി പ്രതിനിധി ഷാഫി മാസ്റ്റർ കരുവാരക്കുണ്ട് ,സീതി മമ്പാട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ഷാജഹാൻ ചളവറ സ്വാഗതവും ഷഫീഖ് കൂടാളി നന്ദിയും പറഞ്ഞു .

കാമ്പയിന്റെ ഭാഗമായി യൂണിറ്റ് തല പ്രമേയ വിശദീകരണം ,ഓൺലൈൻ പ്രസംഗ മത്സരം , ഖുർആൻ പാരായണ മത്സരം , മീഡിയ സെമിനാർ ,വളണ്ടിയേഴ്‌സ് മീറ്റ് ,വനിതാ മീറ്റ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്