നൂറ്റാണ്ടിലെ മഹാ പ്രളയത്തില്‍ നിന്ന് കേരളം ഒത്തൊരുമയോടെ കരകയറി; ഡിസ്‌ക്കവറിയുടെ ഡോക്യുമെന്ററി

97

ഓഗസ്റ്റ് 15 ന് തുടങ്ങിയ പേമാരി കേരളത്തെ എത്തിച്ചത് ദൈവത്തിന്റെ സ്വന്തം നാട് ഈ നൂറ്റാണ്ടില്‍ ഇതുവരെ നേരിടാത്ത മഹാ പ്രളയത്തിലേക്കാണ്. 14 ജില്ലകളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചുലും ഉരുള്‍പ്പൊട്ടലും രേഖപ്പെടുത്തിയപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് സ്വന്തം വീട് നഷ്ടമായി. ജീവിതോപാതി നഷ്ടമായി. 40,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്കുകൂട്ടലുകള്‍.

ചുറ്റിനും വെള്ളം ഭീതിയുയര്‍ത്തി ഉയര്‍ന്നുപൊങ്ങിയപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാത്തിരിക്കാതെ ഒത്തൊരുമയോടെ അണിനിരന്ന് മഹാപ്രളയത്തെ അതിജീവിച്ചതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തില്‍ അഭിനന്ദന പ്രവാഹമായിരുന്നു. ഈ ഒത്തൊരുമയും അതിജീവനവും ക്യാമറയില്‍ പകര്‍ത്തി ഡോക്യുമെന്ററിയാക്കിയിരിക്കുകയാണ് ഡിസ്‌ക്കവറി ചാനല്‍.

കേരള ഫ്ളഡ്സ്- ദി ഹ്യൂമന്‍ സ്റ്റോറി എന്ന പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി നാളെ ചാനലില്‍ കാണാനാകും. പ്രളയത്തെ അതീജിവിച്ച കേരളത്തിന്റെ ഒത്തൊരുമയും കരുതലുമാണ് ഡോക്യുമെന്ററി.