നിഷ സാരംഗിന്റെ വെളിപ്പെടുത്തൽ: സംവിധായകന് എതിരെ വനിതാ കമ്മിഷൻ കേസ്

120

തനിക്കു മോശം അനുഭവങ്ങളുണ്ടായെന്നു നടി നിഷാ സാരംഗ് വെളിപ്പെടുത്തിയതിനു പിന്നാലെ സീരിയൽ സംവിധായകൻ ആർ.ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മിഷൻ കേസ്. ജനപ്രിയ സീരിയലിലെ നായികയായ നിഷ, സംവിധായകനെതിരെ കഴിഞ്ഞ ദിവസമാണു ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ തുടർന്ന് അഭിനയിക്കില്ലെന്നും നിഷ പറഞ്ഞിരുന്നു. സംഭവം വലിയ ചർച്ചയാവുകയും ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടന ‘ആത്മ’,, സിനിമ അഭിനേതാക്കളുടെ സംഘടന ‘അമ്മ’ തുടങ്ങിയവരും വ്യക്തികളും നിഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.