നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി

197

റോഷന്‍ ആന്‍​ഡ്രൂസ്​ സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ്ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മോഹന്‍ലാലാണ് ഇത്തിക്കരപക്കിയായെത്തുന്നത്.

പ്രശസ്ത തെന്നിന്ത്യന്‍ താരം പ്രിയാ ആനന്ദ് നായികയാകുന്ന ചിത്രത്തില്‍ കന്നട താരങ്ങളായ പ്രിയങ്കയും അശ്വതിയുമാണ് മറ്റ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വയ്ന്‍, ബാബു ആന്റണി, സുധീര്‍ കരമന, ഇടവേള ബാബു, സാദിഖ്, മണികണ്ഠന്‍ ആചാരി, അമിത്, രോമാഞ്ച്, രാജേഷ്, അജീഷ്, തെസ്നിഖാന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ചിത്രത്തിന്​ തിരക്കഥ ഒരുക്കിയിരിക്കുന്നത്​ ബോബി സഞ്​ജയ് ടീമാണ്​​. ​പ്രശസ്​ത ബോളിവുഡ്​ ചിത്രങ്ങള്‍ക്കായി കാമറ ഒരുക്കിയ ഛായാഗ്രാഹകന്‍ ബിനോദ്​ പ്രധാന്‍ ആണ്​ കൊച്ചുണ്ണിക്കായും കാമറ ചലിപ്പിക്കുന്നത്​. ഏകദേശം 45 കോടി ചെലവില്‍ ശ്രീ ഗോകുലം മൂവീസ്​ ആണ്​ നിര്‍മാണം.