നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, പ്രണബിനെതിരെ വിമര്‍ശനവുമായി അഹമ്മദ് പട്ടേല്‍

215

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ സന്ദര്‍ശനത്ത വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ ട്വീറ്റ്. ‘പ്രണബ് ദാ നിങ്ങളില്‍ നിന്ന് ഇത് ഞാന്‍ പ്രതീക്ഷിച്ചില്ല’ എന്നായിരുന്നു പട്ടേല്‍ ട്വീറ്റ് ചെയ്തത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ അഹമ്മദ് പട്ടേലിന്റെ ഈ അഭിപ്രായം കോണ്‍ഗ്രസ് ഹൈക്കാമാന്‍ഡിന് ഈ വിഷയത്തിലുള്ള അഭിപ്രായമായിട്ടായാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കാമാന്‍ഡ് വിഷയത്തില്‍ പ്രതികരിക്കും എന്നാണ് വിവരം.

പ്രണബിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മ്മിഷ്ഠ മുഖര്‍ജിയും പ്രണബിനെതിരെ ട്വീറ്റുമായി രംഗത്ത് വന്നു. തന്റെ പിതാവ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്താല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ശര്‍മിഷ്ഠ ട്വീറ്റ് ചെയ്തു. നേരത്തെ താന്‍ ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന വാര്‍ത്തക്കെതിരെയും ശര്‍മ്മിഷ്ഠ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.