നവോദ്ധാന സാമൂഹിക പരിഷ്‌കാരങ്ങൾ ബലപ്രയോഗത്തിലൂടെയല്ല നടപ്പാക്കേണ്ടത് ആര്യാടൻ ഷൗക്കത്ത്

83

റിയാദ് :നവോദ്ധാന സാമൂഹിക പരിഷ്‌കാരങ്ങൾ ബലപ്രയോഗത്തിലൂടെയല്ല നടപ്പാക്കേണ്ടതെന്നു കെപി .സി .സി ആഭിമുഖ്യത്തിലുള്ള സംസ്കാര സാഹിതി ചെയർമാൻആര്യാടൻ ഷൗക്കത്ത് റിയാദിൽ അഭിപ്രായപ്പെട്ടു .ഒ .ഐ .സി .സി റിയാദ് സെൻട്രൽ കമ്മിറ്റി അപ്പോളോ ഡിമോറോ ആഡിറ്റോറിയത്തിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ജനങളുടെ ആവശ്യങ്ങൾക്കൊത്താണ് സാമൂഹ്യ പരിഷ്‌ക്കാരങ്ങൾ ഉണ്ടാക്കേണ്ടത് .17 വര്ഷം ഭാരതത്തിന്റെ ഭരണം കൈയാളിയെങ്കിലും തന്റെ ബൗദ്ധികവാദം ജവഹർലാൽ നെഹ്‌റു ഭൂരിപക്ഷ്ത്തിന്റെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടില്ല . ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് വിശ്വാസികൾക്കൊപ്പമാണ് .സി .പി .എമ്മും സംഘപരിവാർ ശക്തികളും ശ്രമിക്കുന്നത് പൊതു സമൂഹത്തിൽ മതത്തിന്റെയും ആചാരങ്ങളുടെയും മറവിൽ രാഷ്ട്രീയ ലാഭം കൊയ്യാനാണ് .തുടക്കം മുതൽ യു .ഡി .എഫ് ആവശ്യപ്പെട്ട സാവകാശ ഹർജി പിണറായി വിജയൻ വിഷയങ്ങൾ ഇത്രയും കൈവിട്ടു പോയ അവസ്ഥയിലാണ് സുപ്രിം കോടതിയിൽ കൊടുക്കാൻ തയ്യാറായത് .സംഘപരിവർ ശക്തികളുമായി സന്ധി ചെയ്യാത്ത ഏക ദേശീയ പ്രസ്ഥാനം കൊണ്ഗ്രെസ്സ് ആണ് .കേന്ദ്ര സർക്കാരിന്റെ വികൃതമായ മുഖവും ഭരണരംഗത്തെ അഴിമതിയും പരാജയവും ജനം ശ്രദ്ധിക്കാതിരിക്കാൻ ആണ് ബാബരി മസ്‌ജിദ്‌ ,ശബരിമല യുവതി പ്രവേശനം അടക്കമുള്ള വിഷയങ്ങളിൽ ബി .ജെ .പി ശ്രദ്ധ കൊടുക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു .വാർത്ത സമ്മേളനത്തിൽ ആര്യടൻ ഷൗക്കത്ത് ,ഒ .ഐ .സി .സി ഭാരവാഹികളായ കുഞ്ഞി കുമ്പള ,റസാക്ക് പൂക്കോട്ടുംപാടം,സജി കായംകുളം ,സലിം കളക്കര ,അബ്ദുല്ല വല്ലാഞ്ചിറ എന്നിവർ പങ്കെടുത്തു .