നവോദയ ഉമ്പായി അനുസ്മരണം വെള്ളിയാഴ്ച

32

റിയാദ് :മലയാളത്തിന്റെ ഗസൽ ചക്രവർത്തി ഉമ്പായിയുടെ സ്മരണക്കായി നവംബർ 9 നു വെള്ളിയാഴ്ച നവോദയ ബത്ത യൂണിറ്റ് മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ ഗസൽ രാവ് സംഘടിപ്പിക്കുന്നു .ലൈവ് ഓർക്കസ്ട്ര അകമ്പടിയോടെ റിയാദിലെ ഗസൽ ഗായകർ ഉമ്പായിയുടെ തിരഞ്ഞെടുക്കപ്പെട്ട ഹിറ്റ് ഗാനങ്ങൾ ആലപിക്കും.വൈകിട്ട് 5 നു തുടങ്ങുന്ന പരിപാടിയിൽ സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ പങ്കെടുക്കുന്ന ഉമ്പായി അനുസ്മരണവും ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു .