നവയുഗം സഫിയ അജിത്ത് വോളിബാൾ ടൂർണ്ണമെന്റ് ഡിസംബർ 27 ന് ആരംഭിയ്ക്കും

45

ദമ്മാം: നവയുഗം കായിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, മൂന്നാമത് സഫിയ അജിത്ത് വോളിബാൾ ടൂർണമെന്റ്, ഡിസംബർ 27 രാത്രി 8 മണി മുതൽ ദമ്മാം അൽ സുഹൈമി ഫ്ലഡ് ലൈറ്റ് (കാസ്ക്) വോളിബോൾ കോർട്ടിൽ ആരംഭിക്കുന്നു.

നവയുഗം സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി വൈസ്പ്രസിഡണ്ടും, പ്രശസ്ത ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന ശ്രീമതി സഫിയ അജിത്തിന്റെ സ്മരണക്കായിട്ടാണ് 2016 മുതൽ നവയുഗം ഈ ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്നത്.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് സഫിയ അജിത് സ്മാരക ട്രോഫിയും, ക്യാഷ് പ്രൈസും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് റണ്ണർഅപ് ട്രോഫിയും ക്യാഷ് പ്രൈസും നൽകും. കൂടാതെ ടൂർണ്ണമെന്റിൽ മികവ് പുലർത്തുന്നവർക്ക് ബെസ്റ്റ് പ്ലേയർ, ബെസ്റ്റ് സ്മാഷർ, ബെസ്റ്റ് ലിബറോ, ബെസ്റ്റ് ഡിഫൻഡർ എന്നീ വിഭാഗങ്ങളിൽ വ്യക്തിഗത സമ്മാനങ്ങളും നൽകും.

ഡിസംബർ 27,28 തീയതികളിൽ പ്രാഥമിക മത്സരങ്ങൾ അരങ്ങേറും. സെമി ഫൈനൽ മത്സരങ്ങൾ ജനുവരി 03 ന് അവസാനിയ്ക്കും. ജനുവരി 04 ന് ഫൈനൽ മത്സരവും സമാപന ചടങ്ങുകളും അരങ്ങേറും. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരങ്ങൾ പ്രവാസി വോളിബാൾ പ്രേമികൾക്ക് ഒരു മികച്ച അനുഭവമാകും.

ഈ ടൂർണ്ണമെന്റിന്റെ കൂടുതൽ വിവരങ്ങൾക്ക് 0532657010, 0501605784 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാം.

എല്ലാ കായികപ്രേമികളെയും പ്രവാസികളെയും ടൂര്ണമെന്റിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി ചെയര്‍മാന്‍ ജമാൽ വില്യാപ്പള്ളി, ജനറൽ കണ്‍വീനര്‍ ഷാജി മതിലകം എന്നിവര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.