നവയുഗം വായനവേദിയ്ക്ക് പുതിയ നേതൃത്വം

215

നവയുഗം സാംസ്ക്കാരികവേദിയുടെ സാഹിത്യവിഭാഗമായ നവയുഗം വായനവേദിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.

ദമ്മാം ബദർ അൽറാബി ആഡിറ്റോറിയത്തിൽ നടന്ന വായനവേദി കേന്ദ്രകൺവെൻഷനാണ് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തത്. പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്ത യോഗം ഭാവിപരിപാടികളും ചര്‍ച്ചയിലൂടെ തീരുമാനിച്ചു.

നവയുഗം വായനവേദി പ്രസിഡന്റ് ആയി ഷീബ സാജനെയും, വൈസ് പ്രസിഡന്റ് ആയി സക്കീർ ഹുസ്സൈനെയും,സെക്രട്ടറിയായി മുനീർ ഖാനെയും,ജോയിന്റ് സെക്രെട്ടറിയായി ഹസീന സുധീറിനെയും കൺവെൻഷൻ തെരെഞ്ഞെടുത്തു. സുമി ശ്രീലാൽ നവയുഗം ലൈബ്രെറിയനായി തുടരും. ബിനു കുഞ്ഞു, നഹാസ്, അമ്പിളി, മീനു അരുൺ, മല്ലിക ഗോപകുമാർ, ശ്വേത വിജീഷ്, സഹീർഷ, ബിജു മുണ്ടക്കയം,പ്രിയ ബിജു, ആരതി.എം.ജി എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.