നവകേരളം നവോത്‌ഥാനം പുനർനിർമ്മാണം പി .എം .എഫ് സെമിനാർ സംഘടിപ്പിച്ചു

100

റിയാദ് : മഹാപ്രളയത്തിനു ശേഷമുള്ള നവകേരള സൃഷ്ടിയിൽ സമകാലിക രഷ്ട്രീയസാമൂഹിക മതേതര കാഴ്ചപ്പാടുകള്‍ എത്രത്തോളം സഹായകമാകും, നവകേരള നിര്‍മ്മാണത്തില്‍ പ്രവാസികളുടെ പങ്ക് തുടങ്ങിയ സമകാലിക വിഷയങ്ങളെ ആസ്പദമാക്കി കേരളപ്പിറവി ദിനത്തിൽ ഷിഫ അൽ ജസീറ ഓഡിറ്റോറിയത്തിൽ പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി”നവകേരളം നവോത്‌ഥാനം പുനർനിർമ്മാണം “എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു .പി .എം .എഫ് സൗദി ദേശീയ സെക്രട്ടറി ഷിബു ഉസ്മാൻ ആമുഖ പ്രഭാഷണം നടത്തി . പ്രസിഡന്റ് ഷാജഹാൻ ചാവക്കാടിന്റെ അധ്യക്ഷതയിൽ ജോസഫ് അതിരുങ്കൽ സെമിനാർ ഉദ്‌ഘാടനം ചെയ്തു .പ്രളയത്തിന് ശേഷമുള്ള കേരളീയരുടെ മാനസിക ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ശബരിമലയുടെ പേരിൽ വർഗീയ ദ്രുവീകരണമാണ് കേരളത്തിൽ നടക്കുന്നതെന്നു അദ്ദേഹം പറഞ്ഞു . പ്രമുഖ രാഷ്ട്രീയ ചിന്തകൻ ജയചന്ദ്രൻ നേരുവമ്പ്രം വിഷയം അവതരിപ്പിച്ചു .ആധുനിക പൗരബോധമുള്ള പ്രവാസികൾ നാട്ടിലെ സമകാലിക വിഷയങ്ങൾ പഠിച്ചു ജാഗ്രതയോടെ ഇടപെടണമെന്ന് ജയചന്ദ്രൻ പറഞ്ഞു .ജനാധിപത്യ മതേതര കേരളം കേരളമായതു തന്നെ ആചാരങ്ങളെ പരിഷ്കരിച്ചും മാറ്റി മറിച്ചു കൊണ്ടുള്ള പരിഷ്കാരങ്ങളിലൂടെയാണന്നാണ് നവോദ്ധാന ചരിത്രം വിരൽ ചൂണ്ടുന്നത് .സാമൂഹ്യ ചരിത്ര നിർമിതി തന്നെ ആചാരങ്ങളെ ലംഖിച്ചു കൊണ്ടാണ് നടന്നിട്ടുള്ളത് .ഭൂരിപക്ഷ എണ്ണത്തെ നോക്കാതെ ഭരണഘടന ധാര്മികതയിൽ ഊന്നി കൊണ്ടുള്ള വിധിയാണ് ശബരിമല സ്ത്രീ പ്രവേശനത്തിൽ ഉണ്ടായതു .ഭരണ ഘടന ധാർമികതയെ യാഥാസ്ഥിക മത ജാതീയ ശക്തികൾ ആൾക്കൂട്ടത്തെ കാണിച്ചു ചോദ്യം ചെയ്യുന്നത് .ആധുനിക വേഷഭൂഷാധിക്കകത്തു പ്രാചീന മനുഷ്യരെ പോലെ ജീവിക്കുന്ന കേരളസമൂഹത്തെ സാംസ്‌കാരിക നവോഥാനത്തിലേക്ക് കൈപിടിച്ചുയുയർത്താതെ നവകേരളം സൃഷ്ടിക്കാൻ പറ്റില്ലാന്ന് അദ്ദേഹം പറഞ്ഞു . റിപ്പോർട്ടർ ചാനൽ ബ്യുറോ ചീഫ് നസ്റുദ്ധിൻ വി .ജെ മോഡറേറ്ററായ സെമിനാറിലും ചർച്ചയിലും വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികളായി സുലൈമാൻ ഊരകം (ജനറൽ സെക്രട്ടറി ,മീഡിയ ഫോറം ),സുധിർ കുമ്മിൾ (നവോദയ ),അബ്ദുല്ല വല്ലാഞ്ചിറ (ഒ ഐ സി സി ),കെ .പി .സജിത്ത് (കേളി )അർശുൽ അഹമ്മദ് (കെ .എം .സി .സി ),ദീപക്(സമന്വയ ), ജിമ്മി പോൾസൺ (റിഫ ) പി .എം .എഫ് ഭാരവാഹികളായ റാഫി പാങ്ങോട് ,സലിം വലിലാപ്പുഴ ,ജോൺസൻ,പോൾ പൊട്ടക്കൽ തുടങ്ങിയവർ പങ്കെടുത്തു .ജനറൽ സെക്രട്ടറി അലോഷ്യസ് സ്വാഗതവും രാജേഷ് പറയങ്കുളം നന്ദിയും പറഞ്ഞു .പരിപാടിക്ക് രാജു പാലക്കാട് ,സുരേഷ് ശങ്കർ ,അസ്‌ലം പാലത്ത് ,ഷരിക്ക് തൈക്കണ്ടി ,ബിനു .കെ .തോമസ് ,ജോർജ് മാക്കുളം,രാധാകൃഷ്ണൻ ,അലി .എ.കെ .റ്റി ,ഷൗക്കത്ത് വാലില്ലാപ്പുഴ ,നസീർ തൈക്കണ്ടി എന്നിവർ നേതൃത്വം കൊടുത്തു .