നടിയെ ആക്രമിച്ച കേസ്​: സി.ബി.​ഐ അന്വേഷണം ആവശ്യപ്പെട്ട്​ ദിലീപ്​ ഹൈകോടതിയിൽ

74

നടിയെ ആക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ നടൻ ദിലീപ്​ ഹൈകോടതിയിൽ ഹരജി നൽകി. സംസ്ഥാന പൊലീസി​​​ന്റെ അന്വേഷണത്തിൽ അതൃപ്​തി രേഖപ്പെടുത്തി അഭിഭാഷകൻ മുഖേന​യാണ്​ ദിലീപ്​ ഹരജി നൽകിയത്​​.

സംസ്ഥാന പൊലീസ്​ അ​ന്വേഷണം പക്ഷപാതപരമായിരുന്നെന്നും പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്​ തന്നെ പ്രതി ചേർത്തിരിക്കുന്നതെന്നും ദിലീപ്​ ഹരജിയിൽ പറയുന്നു. തനിക്കെതിരെ കാര്യമായ തെളിവുകളില്ല. ​പൊലീസ്​ അന്വേഷണത്തിൽ വിശ്വാസമില്ല. സി.ബി.​ഐ അന്വേഷിച്ചാൽ മാത്രമേ സത്യം പുറത്തുവരികയുള്ളൂ.അതുകൊണ്ട്​ കേന്ദ്ര ഏജൻസിയെ കൊണ്ട്​ അന്വേഷിപ്പിക്കണമെന്നും​ ദിലീപ്​ ഹരജിയിൽ ആവശ്യപ്പെടുന്നു​. ഹരജി അടുത്ത ദിവസം കോടതി പരിഗണിക്കും.

ഷൂട്ടിങ്ങ് ക‍ഴിഞ്ഞു വരുന്നതിനിടെ  കൊച്ചിയില്‍ വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പ്രതികള്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ മൊബെെല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യപ്രതി പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍ കുമാര്‍ പിടിയിലായി.

കേസിലെ 12 പ്രതികളില്‍ ദിലീപ് എട്ടാം പ്രതിയാണ്. കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിന് മേല്‍ ചുമത്തിയിട്ടുളളത്.

1555 പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായിരുന്ന മഞ്ജുവാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാണ്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here