നടിമാരുമായി ചര്‍ച്ചക്ക് ഒരുങ്ങി അമ്മ

192

അമ്മയില്‍ ഉടലെടുത്ത ഭിന്നതകള്‍ പരിഹരിക്കുന്നതിനായി സംഘടന ചര്‍​ച്ചക്കൊരുങ്ങുന്നു. പ്രശ്​നങ്ങള്‍ ചൂണ്ടിക്കാട്ടിയ രേവതി, പത്​മപ്രിയ, പാര്‍വതി എന്നിവരുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നാണ്​ സംഘടന അറിയിച്ചിരിക്കുന്നത്​. ആഗസ്​റ്റ്​ ഏഴിന്​ ചര്‍ച്ച നടത്തുമെന്നാണ്​ സൂചന.

നടിയെ ആ​ക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതോടെയാണ്​ സംഘടനയില്‍ പ്രശ്​നങ്ങളുണ്ടായത്​. തീരുമാനത്തെ തുടര്‍ന്ന്​ നാല്​ നടിമാര്‍ സംഘടനയില്‍ നിന്ന്​ രാജിവെച്ച്‌​ പുറത്ത്​ വന്നിരുന്നു. അമ്മയുടെ നടപടി വ്യാപക പ്രതിഷേധത്തിനും കാരണമായിരുന്നു. ഇതിനെ തുടര്‍ന്നാണ്​ ഇപ്പോള്‍ ചലച്ചിത്ര സംഘടന ചര്‍ച്ചക്ക്​ തയാറായത്​.