“ദി ടെസെർട്ട് ഗാലറി “പ്രകാശന കർമ്മം

40

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ കോബാര്‍ യുനൈറ്റഡ് എഫ്‌.സി പത്താം വാര്‍ഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ദി ഡസേര്‍ട്ട് ഗാലറി പ്രകാശന നടന്നു . ദാറുസ്സിഹ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ പ്രവിശ്യയിലെ സാംസ്‌കാരിക, സാഹിത്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പ്രശസ്ത സൗദി കലാകാരന്‍ ഹാഷിം അബ്ബാസ് ഹുസൈന്‍ (ജിമിക്കി കമ്മല്‍ ഫെയിം) ദാറുസ്സിഹ ഓപറേഷന്‍സ് മാനേജര്‍ മുഹമ്മദ് അഫ്‌നാസിന് ആദ്യ പ്രതി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. അബ്ദുല്‍ അലി കളത്തിങ്ങല്‍ ആമുഖ പ്രസംഗം നടത്തി . ചടങ്ങില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ്, അല്‍മുന സ്‌കൂള്‍ പ്രിന്‍സിപ്പല്‍മമ്മു മാസ്റ്റര്‍, ടി പി എം ഫസല്‍, കെപിഎസി അഷ്‌റഫ്, ബിജു പോള്‍ നിലേശ്വരം, ഡോ. അബ്ദുസ്സലാം കണ്ണിയന്‍, വില്‍ഫ്രഡ് ആന്‍ഡ്രൂസ്, രാജു കെ ലുക്കാസ്, അഷ്‌റഫ് ആളത്ത്, പി എം നജീബ്, ഇ എം കബീര്‍, ഉണ്ണി പൂച്ചെടിയില്‍, കെ എം ബഷീര്‍ ആശംസകള്‍ നേര്‍ന്നു. നിബ്രാസ് ശിഹാബ് അവതാരകനായ പരിപാടിയില്‍ മുജീബ് കളത്തില്‍ നന്ദി പറഞ്ഞു. റഊഫ് ചാവക്കാട്, ജസീര്‍ കണ്ണൂര്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു. ദമ്മാമിലെ സാമൂഹിക, സാംസ്‌കാരിക, കായിക രംഗങ്ങളിലെ നിരവധി പേര്‍ സംബന്ധിച്ചു. ദി ഡസേര്‍ട്ട് ഗാലറിയില്‍ എം മുകുന്ദന്‍, എ സേതു, യു എ ഖാദര്‍, കാനായി കുഞ്ഞിരാമന്‍, സംവിധായകന്‍ സിദ്ദീഖ്, ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്, ഡോ. എം ഗംഗാധരന്‍ തുടങ്ങി മലയാള സാഹിത്യത്തിലെ 20ലധികം പ്രമുഖരുടെ വൈവിധ്യമാര്‍ന്ന രചനകളാണ് സമാഹരിച്ചിട്ടുള്ളത്. പ്രകാശന ചടങ്ങിന് ശരീഫ് മാണൂര്‍, ഷബീര്‍ ആക്കോട്, ആശി നെല്ലിക്കുന്ന്, ഫൈസല്‍ എടത്തനാട്ടുകര, മുഹമ്മദ് നിഷാദ്, നബീല്‍ പൊന്നാനി, നൗഷാദ് അലനല്ലൂര്‍, ഷമീം കാട്ടാക്കട നേതൃത്വം നല്‍കി.