ദിലീപിനും കാവ്യ മാധവനും പെണ്‍കുഞ്ഞ് പിറന്നു

195

താരജോഡ‍ികളായ ദിലീപിനും കാവ്യക്കും പെണ്‍കുഞ്ഞ് പിറന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കാവ്യ കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയുമായുള്ള വിവാഹം.കൊച്ചിയിലെ ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ സിനിമാമേഖലയില്‍ നിന്നുള്‍പ്പെടെയുള്ള ക്ഷണിക്കപ്പെട്ടവര്‍ പങ്കെടുത്തിരുന്നു. പലതവണ ദിലീപ്-കാവ്യ വിവാഹത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പരന്നിരുന്നെങ്കിലും യഥാര്‍ഥ വിവാഹവാര്‍ത്ത അന്ന് രാവിലെ മാത്രമാണ് പുറത്തറിഞ്ഞത്. ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അന്നറിയിച്ചത്.