ത്രൈമാസ ക്യാമ്പയിനുമായി റിയാദ് കെ.എം.സി.സി. വനിതാ വിഭാഗം

108

റിയാദ് : ” ഹരിത രാഷ്‌ട്രീയത്തിന് പെൺകരുത്ത് ” എന്ന ശീർഷകത്തിൽ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ത്രൈമാസ ക്യാമ്പയിനുമായി റിയാദ് കെ.എം.സി.സി. വനിതാ വിഭാഗം തീരുമാനിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി പഠന ക്ലാസുകൾ, നേതൃ പരിശീലനം, സെമിനാർ, കുടുംബ സംഗമം, സർഗാത്മക – കലാ മത്സരങ്ങൾ, തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുവാനും വനിതാ വിഭാഗം കെ.എം.സി.സി.യുടെ ആറാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ സമ്മേളനം നടത്തുവാനും കഴിഞ്ഞ ദിവസം ചേർന്ന വനിതാ കെ.എം.സി.സി. ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
യോഗത്തിൽ പ്രസിഡണ്ട്‌ നദീറ ഷംസു അധ്യക്ഷത വഹിച്ചു. ചെയർപേഴ്‌സൺ ഖമറുന്നീസ മുഹമ്മദ് ഉൽഘാടനം ചെയ്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി. വനിതാ വിഭാഗം പ്രോഗ്രാം കൺവീനർ ജംഷീറ റഷീദിന് റിയാദ് കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉപഹാരം നൽകി. ചടങ്ങിൽ ഹസ്‌ബിന നാസർ, ത്വാഹിറ മാമുക്കോയ, ഷിംന മജീദ്, മഷൂദ ബീഗം, സൗദ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ജസീല ബഷീർ സ്വാഗതവും ട്രഷറർ നുസൈബ മമ്മു നന്ദിയും പറഞ്ഞു