തൊടുപുഴ സ്വദേശി ജീവൻ ബാബു ഇടുക്കിയുടെ പുതിയ കളക്ടർ

573

ഇടുക്കി കലക്ടറായി തൊടുപുഴക്കാരൻ . തൊടുപുഴ മണക്കാട് സ്വദേശിയായ ജീവൻ ബാബുവാണു ജില്ലയ്ക്ക് അഭിമാനമായി എത്തുന്നത് . മുൻപ് കാസർകോട് ജില്ലാ കലക്ടറായി പ്രവർത്തിച്ചിട്ടുള്ള ജീവൻ ബാബു തൊടുപുഴ ന്യൂമാൻ കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയാണ് .
തൊടുപുഴ സ്വദേശിയായ കെ ജീവന്‍ബാബു 2009 ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലും 2010 ല്‍ പശ്ചിമബംഗാളില്‍ ഐ പി എസ് ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്നു.
2011 ഐ എ എസ് ബാച്ചിലുള്‍പ്പെട്ട കെ ജീവന്‍ബാബു തൃശൂരില്‍ അസി.കലക്ടര്‍, കാഞ്ഞങ്ങാട് സബ് കലക്ടര്‍, എക്‌സൈസ് അസി. കമ്മീഷണര്‍, സര്‍വെ ഡയറക്ടര്‍, ബീവറേജസ് കോര്‍പറേഷന്‍ എം ഡി, കശുവണ്ടി വികസന കോര്‍പറേഷന്‍ എം ഡി, ഇലക്ഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.ഭാര്യ അഭിജാനന്‍ മിലനി