തായ്‌ലൻഡിലെ ഗുഹയിൽ നിന്നും രണ്ടു കുട്ടികൾ പുറത്തെത്തി

258

തായ്‌ലൻഡിലെ ഗുഹയിൽ നിന്നും രണ്ടു കുട്ടികൾ പുറത്തെത്തി. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് ഏഴരയോടെ ആണ് കുട്ടികൾ പുറത്തുവരുമെന്ന് പ്രതീക്ഷിച്ചിരുന്നത്. ജല നിരപ്പ് മുപ്പത് സെന്റിമീറ്ററോളം കുറഞ്ഞതിനാൽ ഡൈവ് ചെയ്യേണ്ട ദൂരം ഏറെ കുറഞ്ഞിട്ടുണ്ട്, അതുകൊണ്ട് രക്ഷാ പ്രവർത്തനം അല്പം കൂടുതൽ എളുപ്പത്തിലും നേരത്തെയും ആയിട്ടുണ്ട്. തായ് ആർമിയാണ് രക്ഷാ പ്രവർത്തനം സംയോജിപ്പിക്കുന്നത്.