തബൂക്കിനു തിലകക്കുറിയായി ലുലു , ഉദ്‌ഘാടനം ഒക്ടോബർ 10 ന്

37

റിയാദ് ഹൈപ്പർ മാർക്കറ്റ് ശൃഖലയായ ലുലു ഹൈപർമാർക്കറ്റിൻറ്റെ 154 -മത്​ ശാഖ തബൂക്കിൽ ഒക്ടോബർ 10 ബുധനാഴ്ച ഉത്‌ഘാടനത്തിനായി ഒരുങ്ങി. തബൂക്കിലെ പാർക്ക് മാളിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നത്​ സൗദിഅറേബ്യയിലെ 14 മത്തെയും ശാഖയാണ്​.145 ,000 ചതുരശ്ര അടി വിസ്​തൃതിയിൽ വിപുലമായ സൗകര്യങ്ങളോടെയും സജ്ജീകരണങ്ങളോടെയുമാണ്​ ഹൈപർമാർക്കറ്റ്​ ഒരുക്കിയിട്ടുള്ളതെന്നു മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു. 46 ,300 ഓളം തൊഴിലാളികളുള്ള ലുലുവിൽ പുതിയ ശാഖകൾ വരുന്നതോടെ സ്വദേശികൾക്കും വിദേശികൾക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
ആധുനിക രീതിയിലുള്ള രൂപകൽപനയിലും വിസ്​തൃതിയിലും സജ്ജീകരിച്ച ഒറ്റ ഫ്ലോർ സംവിധാനം ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാകും.