തണൽ പെയ്ത്ത് പ്രകാശനം ചെയ്തു

106

ഷാര്‍ജ: സബീന എം സാലിയുടെ തണൽപ്പെയ്ത്ത് എന്ന നോവൽ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറത്തിൽ വച്ച് നടന്നു . സൗദിയിലെ ജീവകാരുണ്യപ്രവർത്തകയായിരുന്ന സഫിയ അജിത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച നോവൽ പ്രശസ്ത ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം നോവലിസ്റ്റും കഥാകാരനുമായ വി .എച്ച് നിഷാദിന് നൽകിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.
ദീപ ചിറയിൽ പുസ്തക പരിചയം നടത്തി. സിരാജ് നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മൻസൂർ പള്ളൂർ, വെള്ളിയോടൻ,സക്കീർ വടക്കുംതല, ശിവപ്രസാദ് എന്നിവർ ആശംസകൾ നേർന്നു. സബീന എം സാലി മറുപടി പ്രസംഗം നടത്തി. കൈരളി ബുക്സ് പ്രസാധനം നിർവ്വഹിച്ച പുസ്തകം ഷാർജ പുസ്തകമേളയിലും ഒപ്പം നാട്ടിലെ പ്രമുഖ ബുക്സ്റ്റാളുകളിലും ലഭ്യമാണ്.