ഡ്യൂട്ടി പെയ്ഡ് മദ്യക്കടത്ത്; പ്രാഥമിക അന്വേഷണം ആരംഭിച്ചു

193

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി പെയ്ഡ് മദ്യക്കടത്ത് കേസില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജ്, വെയര്‍ ഹൗസ് സൂപ്രണ്ട് റോയ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.

മദ്യത്തട്ടിപ്പിന് പ്ലസ് മാക്സ് കമ്ബനിക്ക് യാത്രക്കാരുടെ പാസ്പോര്‍ട്ട്‌ രേഖകള്‍ ചോര്‍ത്തി നല്‍കി, ബില്ല് ഇല്ലാതെ ഡ്യൂട്ടി തട്ടിപ്പിന് വഴി ഒരുക്കി എന്നീ ആരോപണങ്ങളിലാണ് അന്വേഷണം നടക്കുക. ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് കണ്ടാല്‍ എഫ്.ഐ.ആര്‍ ഇട്ട് കേസില്‍ പ്രതി ചേര്‍ക്കുമെന്ന് സി.ബി.ഐ ഹൈകോടതിയെ അറിയിച്ചു. എറണാകുളം സി.ബി.ഐ എസ്.പി ഷിയാസിലാണ് അന്വേഷണ ചുമതല.

ഡ്യൂട്ടി ഫ്രീ തട്ടിപ്പ് കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതി പരിഗണിക്കും.