ഡോ .ഹിഫ്‌സുറഹ്മാൻ സിറിയയിലെ ഇന്ത്യൻ സ്ഥാനപതിയാവും

66

റിയാദ് ഇന്ത്യൻ എംബസിയിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ ഫസ്റ്റ് സെക്രട്ടറി ഡോ .ഹിഫ്‌സുറഹ്മാൻ സിറിയയിലെ ഇന്ത്യൻ അംബാസിഡറായി ചുമതലയേൽക്കും .ഇന്ത്യൻ വിദേശ കാര്യാ മന്ത്രാലയം ഇത് സംബന്ധിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചു .അറബ് മേഖലയിലെ ഇന്ത്യൻ മിഷനുകളിലെ അദ്ദേഹത്തിന്റെ അനുഭവസമ്പത്താണ് അംബാസിഡർ പദവിയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തത് .ഉത്തർപ്രദേശ് അസംഖണ്ഡ് സ്വദേശിയെ ഹിഫ്‌സുറഹ്‍മാൻ 2001 ലാണ് വിദേശ സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത് .മുൻ പ്രധാനമന്ത്രി ഡോ .മൻമോഹൻസിങ്ങും പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി സന്ദർശിച്ചപ്പോൾ ഇന്ത്യൻ മിഷൻ വാർത്ത വിഭാഗത്തിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു .അറബ് ലിറ്ററേച്ചർ ഓൺ ഫിക്ഷൻ എന്ന വിഷയത്തിൽ ഡോക്ടറേട്റ്റുള്ള ഈ ഉദ്യോഗസ്ഥൻ അറബ് മേഖലയിൽ ശോഭിക്കുവാനും കഴിഞ്ഞിട്ടുണ്ട് .