ഡെൽഹിയിൽ പെട്രോൾ വില 100 കടന്നു; പമ്പുകൾ അടച്ചു

120
An employee counts money at a fuel station in Kolkata April 7, 2011. India's fuel price index climbed 13.13 percent in the year to March 26, government data on Thursday showed. REUTERS/Rupak De Chowdhuri (INDIA - Tags: BUSINESS ENERGY)

ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ കടന്നു. അത്യാധുനിക പ്രീമിയം വിഭാഗത്തില്‍പ്പെടുന്ന പെട്രോളുകള്‍ക്കാണ് വില നൂറ് കടന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്രീമിയം പെട്രോളിനാണ് നിലവിൽ ലിറ്ററിന് നൂറ് രൂപയില്‍ അധികം നൽകേണ്ടത്. ഇതോടെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാൻ പമ്പുടമകളും നിർബന്ധിതരായി. സാങ്കേതിക ജോലികള്‍ക്ക് ശേഷമായിരിക്കും ഇനി പമ്പുകള്‍ തുറക്കുകയെന്ന് ഉടമകള്‍ പറയുന്നു. ഇതോടെ സാധാരണ പെട്രോളിനും വില നൂറ് കടക്കുമെന്നാണ് കരുതുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് പമ്പുകൾ അടച്ചത്. ഡിസ്‌പ്ലേയിലെ വില സൂചികയിൽ രണ്ട് അക്കങ്ങള്‍ മാത്രമേ കാണിക്കൂ. 99.99 രൂപ വരെയാണ് ഡിസ്‌പ്ലേ കാണിക്കുക. എന്നാല്‍ ഇന്ത്യയില്‍ ഓയില്‍ കോര്‍പറേഷന്റെ ഒക്ടയിന്‍ വിഭാഗത്തില്‍പ്പെടുന്ന പെട്രോളിന് 100.33 ആണ് ദില്ലിയിലെ വില. ഈ സംഖ്യ മെഷീനിലെ ഡിസ്‌പ്ലേയില്‍ വരില്ല. അതുകൊണ്ടാണ് സാങ്കേതിക ജോലികള്‍ക്ക് വേണ്ടി അടച്ചത്. വേണ്ട മാറ്റങ്ങള്‍ വരുത്തിയ ശേഷം തുറക്കും.
പമ്പുകളിലെ മെഷീനിലുള്ള ഡിസ്‌പ്ലേയില്‍ വില നൂറ് കടന്നപ്പോള്‍ 0.33 എന്നാണ് കാണിക്കുന്നത്. ഇത് ഉപഭോക്താക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പെട്രോളിന് വരുന്നവരുടെ ചോദ്യത്തിന് മുന്നില്‍ പമ്പിലുള്ള ജീവനക്കാര്‍ കുഴങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ചില പമ്പുകളില്‍ അറിയിപ്പ് എഴുതി വെച്ചിട്ടുണ്ട്.