ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒന്നും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് രണ്ടും പൊലീസുകാരെ സുരക്ഷാ ചുമതലക്ക് നിയോഗിക്കാം; ഉത്തരവ് പുറത്തിറങ്ങി

205

പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ ചുമതല സംബന്ധിച്ച്‌ പുതുക്കിയ മാനദണ്ഡം പുറത്തിറങ്ങി. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒന്നും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക് രണ്ടും പൊലീസുകാരെ സുരക്ഷാ ചുമതലക്ക് നിയോഗിക്കാം. ഡിജിപിയാണ് ഉത്തരവിറക്കിയത്. പൊലീസ് സേനയ്ക്കുള്ളിലെ ദാസ്യപ്പണി വിവാദം ശക്തമായ സാഹചര്യത്തിലാണ് നടപടിയുമായി സേന തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഒരു ഉദ്യോഗസ്ഥനു എത്ര പോലീസുകാരെ സുരക്ഷക്കായി നിയോഗിക്കാം എന്നത് സംബന്ധിച്ച പുതുക്കിയ മാനദണ്ഡം പ്രകാരം ഡിവൈഎസ്പി അഥവാ അസിസ്റ്റന്റ് കമാന്റന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒരു പൊലീസുകാരനെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി അനുവദിക്കും. എസ്പി അഥവാ കമാന്റന്റ് റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക് രണ്ടു പൊലീസുകാരെ സുരക്ഷക്കായി ഉപയോഗിക്കാനുള്ള അനുമതി ഉണ്ട്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡപ്രകാരം അതീവ സുരക്ഷ ആവശ്യമുള്ള ഉദ്യോഗസ്ഥര്‍ക്ക് അവരുടെ കാറ്റഗറിക്ക് അനുയോജ്യമായ സുരക്ഷ നല്‍കണം. ഇത് വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ക്യാമ്ബ് ഓഫീസര്‍മാര്‍ സെക്യൂരിറ്റി ക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സ്വകാര്യ ആവശ്യങ്ങള്‍ക്ക് പെയോഗിക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

നിലവിലെ മാനദണ്ഡത്തില്‍ നിന്ന് അധികമായി ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പൊലീസുകാരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെങ്കില്‍ അവരെ എത്രയും വേഗം അതാത് ക്യാമ്ബുകളിലേക്ക് മടക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.