ഡബിള്‍ ഹോര്‍സ് കപ്പ്‌ കേളി ഫുട്ബോള്‍

118

റിയാദ്: ഡബിള്‍ ഹോര്‍സ് കപ്പിനു വേണ്ടിയുള്ള ഒന്‍പതാമത്‌ കേളി ഫുട്ബോൾ ടൂർണ്ണമെന്റിന്റെ നാലാമത്തെ ആഴ്ച്ചയിലെ മത്സരങ്ങളില്‍ ജരീര്‍ മെഡിക്കല്‍ സെന്റര്‍ യൂത്ത് അസീസിയ എഫ്.സിയും, ഐ.ബീ.ടെക് എഫ്.യും വിജയിച്ചു. നാദി റിയാദ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ റെയിന്‍ബോ സോക്കാര്‍ എഫ്.സി യെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജരീര്‍ മെഡിക്കല്‍ സെന്റര്‍ യൂത്ത് അസീസിയ എഫ്.സി പരാജയപ്പെടുത്തിയത്. എതിര്‍ ഗോള്‍ മു ഖത്തെക്ക് നിരന്തരം പന്തുമായി കടന്നു കയറിയെങ്കിലും ഫിനിഷിംഗിലെ ക്രിത്യതയില്ലായ്മ ഇരു ടീമുകള്‍ക്കും ഗോളുകള്‍ കണ്ടെത്താന്‍ കഴിയാതായി . ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ മനാഫ് ആണ് അസീസിയ എഫ്.സിക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്. മഹാ ഫാഷന്‍ മാന്‍ ഓഫ് ദി മാച്ചായി ജരീര്‍ മെഡിക്കല്‍ സെന്റര്‍ യൂത്ത് അസീസിയ എഫ്.സിയുടെ മനാഫ് തിരഞ്ഞെടുത്തു.

ദാദാബായ് ട്രാവല്‍സ് ആന്‍ഡ്‌ ഹോളി ഡെയ്സ് പ്രായോജകരായ മത്സരത്തില്‍ ജെനെറല്‍ മാനേജര്‍ ദേവാനന്ദ്, ബ്രാഞ്ച് മാനേജര്‍ അഫ്സല്‍ ഹംസ, എന്നിവരോടൊപ്പം ശിവദാസ് അത്തോളി, അസീസ്‌ കായംകുളം, ഷാഫി പുന്നയൂര്‍, ശ്രീകാന്ത് കണ്ണൂര്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.

രണ്ടാം മത്സരത്തില്‍ ഗ്രൂപ്പ് എ.യില്‍ ഐ.ബി.ടെക് എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റോയല്‍ സോക്കര്‍ ഐ.എഫ്.എഫ് എഫ്.സി യെ പരാജയപ്പെടുത്തി. കാണികളെ അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിച്ച മത്സരത്തില്‍ കൌണ്ടര്‍ അറ്റാക്കിംഗിലൂടെ ഇരു ടീമുകളും നിരന്തരം എതിര്‍ ഗോള്‍മുഖത്തേക്ക് ഷോട്ടുകള്‍ ഉതിര്‍ത്തുകൊണ്ടിരുന്നു. ഐ.ബീ.ടെക് എഫ്.സി വളരെ ഒത്തിണക്കത്തോടെആക്രമിച്ച് കളിച്ചപ്പോള്‍ റോയല്‍ സോക്കറിന്റെ നിഷാദിന്റെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ മാന്‍ ടു മാന്‍ മാര്‍ക്കിങ്ങില്‍ തട്ടി തകരുകയായിരുന്നു. കളി തുടങ്ങി ആദ്യമിനുട്ടില്‍ തന്നെ ഐ.ബി ടെക് അബ്ദുള്‍ മുബാറക് ആദ്യഗോള്‍ നേടി. നിലയുറപ്പിക്കും മുന്നേ ഗോള്‍ വഴങ്ങേണ്ടി വന്ന റോയല്‍ എഫ്.സി ശക്തമായി കളിയിലേക്ക് തിരികെ വരികയും 16ആം മിനുട്ടില്‍ നിഷാദിന്റെ മനോഹരമായ ഒരു മുന്നേറ്റം ഗോളിയെയും കബളിപ്പിച്ച് ലക്‌ഷ്യം കണ്ടു. (ഗോള്‍: 1:1)മത്സരം സമനിലയിലായതോടെ വിജയം കണ്ടെത്താന്‍ ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചു, കളിയുടെ 56ആം മിനുട്ടില്‍ തൌഫീഖിന്റെ അതിമനോഹരമായ ഒരു ഗോളിലൂടെ ഐ.ബീ.ടെക് ലീഡ് നേടി. (2-1) സമനിലനേടാനുള്ള റോയല്‍ എഫ്സിയുടെ ശ്രമം പ്രതിരോധം ശക്തിപ്പെടുത്തി ഐ.ബി.ടെക് പരാജയപ്പെടുത്തി.

സൈന്‍ ആര്‍ട്ട് മാനേജിംഗ് ഡയരക്ടര്‍ മിശാരി അല സാദൂന്‍, ചന്ദ്രന്‍ തെരുവത്ത്, ഉമ്മര്‍ മലാസ്, ജയപ്രകാശ്, മുരളി ഓ.പി എന്നിവര്‍ കളിക്കാരെ പരിജയപ്പെട്ടു. എന്നിവര്‍ കളിക്കാരെ പരിജയപ്പെട്ടു. ഐ.ബി.ടെക് എഫ്.സിയുടെ തൌഫീഖ് മത്സരത്തിലെ മികച്ച കളിക്കാരനുള്ള മഹാ ഫാഷന്‍ മാന്‍ ഓഫ് ദി മാച്ചിനു അവാര്‍ഡിന് അര്‍ഹനായി.

അടുത്ത ആഴ്ച്ച (ഒക്ടോബര്‍ 12 വെള്ളിയാഴ്ച്ച വൈകിട്ട്‌ 3:30) ന്സ്രിയയിലെ റയല്‍ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാംവാര മത്സരത്തിൽ എ.സി.ടി.സോലുഷന്‍ ഹാഫ് ഫ്ലൈറ്റ് ബ്ലാസ്റ്റെഴ്സ് എഫ്.സി വാഴക്കാട്, മിറാന്‍ ഗ്രൂപ്പ് റിയാല്‍ കേരള എഫ്.സിയുമായും റോയല്‍ സോക്കര്‍ ഐ.എഫ്.എഫ്. എഫ്.സി സുലൈ എഫ്.സി റിയാദുമായും ഏറ്റുമുട്ടും.