ട്രാഫിക് ലംഘനങ്ങൾ പരിശോധിക്കാൻ സൗദി വനിതകളും

197

നിരത്തുകളിൽ സാഹിർ ക്യാമറകൾ പകർത്തുന്ന ഗതാഗത നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങൾ പരിശോധിക്കുന്ന വിഭാഗത്തിൽ സൗദി യുവതികളും സേവനം അനുഷ്ഠിക്കുന്നു .നിയമ ലംഘനങ്ങൾ പകർത്തുന്ന ഓട്ടോമാറ്റിക് സംവിധാനമായ സാഹിർ ക്യാമറകളിൽ നിന്നുള്ള ട്രാഫിക് നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങൾ സസൂക്ഷ്മായി പരിശോധിച്ച് നിയമ ലംഘനങ്ങൾ ഉറപ്പ് വരുത്തി ഡ്രൈവറുടെ പേരിൽ പിഴ ചുമത്താനുള്ള സന്ദേശം അയക്കും .ഇതിനായി സൗദിയിൽ പ്രധാനപ്പെട്ട മൂന്നു സെന്ററുകളും നിരവധി സബ് സെന്ററുകളും പ്രവർത്തിക്കുന്നു .ട്രാഫിക്ക് സിഗ്നൽ ലംഖിചുള്ള ഡ്രൈവിങ്ങിനു 3000 റിയാലാണ് പിഴ അടക്കേണ്ടത് .
റിപ്പോർട്ട് :സൗദി ബ്യുറോ