ജോലിസമയം കഴിഞ്ഞു; രണ്ടുവയസുകാരിയുടെ പ്ലാസ്റ്റര്‍ പകുതി മുറിച്ച്‌ ആശുപത്രി ജീവനക്കാരി മടങ്ങി

230

ജോലി സമയം അവസാനിച്ചെന്ന് പറഞ്ഞ് പ്ലാസ്റ്റര്‍ പകുതി മുറിച്ചിട്ട ശേഷം ആശുപത്രി ജീവനക്കാരി മടങ്ങിയതായി പരാതി. വൈക്കം താലൂക്ക് ആശുപത്രിയില്‍ രണ്ടുവയസുകാരിയായ മകളുമായി എത്തിയ ദമ്ബതികളുടെതാണ് പരാതി.

മകളുടെ കാലിലെ പ്ലാസ്റ്റര്‍ നീക്കിത്തുടങ്ങിയ ശേഷം ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ താന്‍ പോകുന്നുവെന്ന് പറഞ്ഞ് ആശുപത്രി ജീവനക്കാരി ജോലി അവസാനിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരനായ സുധീഷ് പറയുന്നു.

കുറേ നേരം കാത്തുനിന്നിട്ടും ആശുപത്രി ജീവനക്കാര്‍ ശ്രദ്ധിച്ചില്ലെന്നും ആളുകള്‍ ബഹളം വച്ചതോടെയാണ് അടുത്ത ജീവനക്കാരനെത്തി പ്ലാസ്റ്റര്‍ നീക്കിയത്.നടക്കുന്നതിന് ശാരീരികമായി ബുദ്ധിമുട്ടുകളുള്ളയാളാണ് സുധീഷ്. ഡോക്ടറുടെ മുറിക്ക് പുറത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് താന്‍ ഇരുന്നത്. ദീര്‍ഘനേരം കഴിഞ്ഞിട്ടും ഭാര്യയെയും കുട്ടിയെയും കാണാതായപ്പോഴാണ് അന്വേഷിച്ചതെന്നും സുധീഷിന്റെ പരാതിയില്‍ പറയുന്നു. ജീവനക്കാരിക്കെതിരെ വൈക്കം പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്.