ജീവിതത്തിലെ ഏറ്റവും മോശമായ ലൈംഗികാനുഭവം ട്രംപുമായി: പോണ്‍ സ്റ്റാര്‍ സ്റ്റോര്‍മി ഡാനിയല്‍സ്

298

ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുന്നതിന് ഏറെ കാലങ്ങള്‍ക്ക് മുമ്പാണ് പോണ്‍സ്റ്റാര്‍ സ്‌റ്റോര്‍മി ഡാനിയല്‍സുമായുള്ള ലൈംഗിക ബന്ധം. അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം ഇത് വിവാദ കൊടുങ്കാറ്റായി മാറി. സ്റ്റോര്‍മിയുടെ നാവടപ്പിക്കാന്‍ ട്രംപ് പണം വാരി എറിഞ്ഞതും മറ്റും വിവാദങ്ങള്‍ക്ക് കനംകൂട്ടി. ഇപ്പോള്‍ തന്റെ ജീവിതാനുഭവങ്ങള്‍ പുസ്തകമാക്കുമ്പോള്‍ ട്രംപുമായുണ്ടായത് ജീവിതത്തിലെ ഏറ്റവും മോശം ലൈംഗിക അനുഭവമായിരുന്നു എന്നാണ് സ്‌റ്റോര്‍മി പറഞ്ഞിരിക്കുന്നത്.

ഫുള്‍ ഡിസ്‌ക്ലോസര്‍ എന്നാണ് അവരുടെ പുസ്തകത്തിന്റെ പേര്. ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിന്റെ പകര്‍പ്പ് മുന്‍കൂട്ടി സംഘടിപ്പിച്ച് ദ ഗാര്‍ഡിയന്‍ ദിനപത്രമാണ് ഇത് വാര്‍ത്തയാക്കിയിരിക്കുന്നത്.

ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ചും പിന്നീടുണ്ടായ ബന്ധങ്ങളെ കുറിച്ചും സ്റ്റോര്‍മി ഡാനിയല്‍സ് വിശദമായി എഴുതിയിട്ടുണ്ടെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ട്രംപിന്റെ മേല്‍നോട്ടത്തില്‍ നടന്ന ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ തനിക്ക് അവസരം നല്‍കാമെന്നും പുറത്താകാതെ ഇരിക്കാന്‍ കള്ളക്കളികള്‍ നടത്താമെന്നും ട്രംപ് പറഞ്ഞിരുന്നതായി സ്റ്റോര്‍മി വെളിപ്പെടുത്തിയിട്ടുണ്ട്.