ജീവകാരുണ്യ നക്ഷത്രത്തെ കാണാൻ ജിദ്ദയിൽ വൻ തിരക്ക് ഫിറോസ് കുന്നം പറമ്പിൽ താരമായി

ഷിബു ഉസ്മാൻ

112

ജിദ്ദ :മലയാളക്കരയിൽ നിന്നും വെറും ഒരു ഫോണിലൂടെ കോടിക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവർത്തനം നടത്തി പാവങ്ങളുടെ കണ്ണീരൊപ്പിയ ഫിറോസ് കുന്നം പറമ്പിലിന് ജിദ്ദയിൽ വൻ സ്വീകരണം .ഉംറ നിർവ്വഹിക്കാൻ എത്തിയ ഫിറോസിന് വെള്ളിയാഴ്ച രാത്രി ഷറഫിയയിലെ ഇമ്പാല ഗാർഡനിൽ എടത്തനാട്ടുകാരുടെ കൂട്ടായ്മയായ ജീവ നൽകിയ സ്വീകരണത്തിലാണ് റെക്കോഡ് പ്രവാസി ജനക്കൂട്ടം സാക്ഷിയായത് .ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ധാരാളമായി എത്തി .സ്വീകരണ സമ്മേളനത്തിന്റെ ഔദ്യോഗിക നടപടികളായ അധ്യക്ഷനും സ്വാഗതവും ഒന്നും ഞങ്ങൾക്ക് വേണ്ട ഫിറോസിന്റെ ശബ്ദം ശ്രവിച്ചാൽ മതിയെന്ന ആരാധകരുടെ നിര്ബന്ധത്തിനു മുന്നിൽ സംഘാടകർ മുട്ടുമടക്കി .
ജീവകാരുണ്യത്തിനു ആദ്യം മുന്നിട്ടറങ്ങുന്നതു പ്രവാസികളാണെന്നും തന്റെ സഹായ അഭ്യർത്ഥനകൾ നെഞ്ചിലേറ്റുവാൻ സൗദിയിലെ പ്രവാസി സുഹൃത്തുക്കൾ എന്നും മുന്നിലുണ്ടായിരുന്നുവെന്നു ഫിറോസ് പറഞ്ഞു .
സെല്ഫിയെടുക്കാനുള്ള ശ്രമത്തിനിടയിൽ പലരും ഫിറോസിനെ ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്ക് വരെ പോയി .ജിദ്ദ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഒരു സ്വീകരണമാണ് നടന്നത് .രാത്രി മൂന്നു മാണിക്കും ഫിറോസിനെ പിന്തുടർന്ന് ആരാധകർ വാഹനങ്ങളിൽ പിന്തുടർന്നു .