ജീത്തു ജോസഫിന്റെ ബോളിവുഡ് ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയുടെ നായികയായി വേദിക

181

ജീത്തു ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയുടെ നായികയായി തെന്നിന്ത്യന്‍ താരം വേദിക. ദ് ബോഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റമാണ് വേദിക നടത്തുന്നത്. മലയാളത്തില്‍ ജെയിംസ് ആന്‍ഡ് ആലീസ്, വെല്‍ക്കം ടൂ സെന്‍ട്രല്‍ ജയില്‍, കസിന്‍സ്, ശൃംഗാരവേലന്‍ തുടങ്ങിയ സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.

ഒരു കോളേജ് വിദ്യാര്‍ത്ഥിനിയുടെ വേഷത്തിലാണ് വേദിക അഭിനയിക്കുന്നതെന്നും ദേശീയ തലത്തില്‍ ഒഡീഷനുകളും സ്റ്റാര്‍ ഹണ്ടുകളും നടത്തിയ ശേഷമാണ് വേദികയെ നായികയായി തിരഞ്ഞെടുത്തതെന്നും സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു.

തമിഴ് ചിത്രം പരദേശിയിലൂടെയാണ് വേദിക ശ്രദ്ധിക്കപ്പെടുന്നതും തെന്നിന്ത്യന്‍ സിനിമകളിലേക്ക് സ്വീകരിക്കപ്പെട്ടതും. ബോളിവുഡില്‍ ഇമ്രാന്‍ ഹാഷ്മിയുടെ നായികയാകുന്നതോടെ വേദികയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവാകും.