ജിദ്ദയിലും തിയറ്ററുകൾ തുറക്കുന്നു

256

സൗദി തലസ്ഥാന നഗരിക്ക് പിന്നാലെ ജിദ്ദയിലും തിയറ്ററുകൾ പ്രവർത്തനം ആരംഭിക്കുന്നു.ഡിസംബറോടെ അത്യാധുനിക സംവിധാനത്തോടെയുള്ള മൾട്ടി ഫ്ളക്സ് തിയറ്ററുകൾ വരുന്നത് .റെഡ് സീ മാളിൽ പ്രവർത്തനമാരംഭിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ തിയറ്ററിൽ ഐ മാക്‌സ് സ്‌ക്രീനടക്കം പന്ത്രണ്ടെണ്ണം ആണ് .ഇതിനായി വോക്‌സ് സിനിമ ദുബൈയിലെ മാജിദ് അൽ ഫുതേം കമ്പനിയുമായി കരാർ ഒപ്പു വെച്ചു .കുട്ടികൾക്ക് ഏറ്റവും പുതിയ അനിമേഷനുകളും സാഹസിക ചിത്രങ്ങളും ഉണ്ടാവും .രാജ്യത്തു ആദ്യമായി കോൾ ബൈ റോഡ്‌സ് സംവിധാനം ഒരുക്കുന്ന തിയറ്ററായിരിക്കും തുടങ്ങുന്നത് .കഴിഞ്ഞ ഏപ്രിലിൽ ആണ് 35 വർഷത്തിന് ശേഷം സിനിമ തിയറ്ററുകൾ രാജ്യത്ത് ആദ്യമായി റിയാദിൽ പ്രവർത്തനം ആരംഭിച്ചത് .