ജനാദ്രിയ ഫെസ്റ്റിവൽ ഡിസംബറിൽ

47

സൗദിയുടെ പൈതൃകം വിളിച്ചോത്തുന്ന ജനാദ്രിയ ഫെസ്റ്റിവൽ 2018 ഡിസംബറിൽ .നാഷണൽ ഗാർഡ് വർഷാവർഷം സംഘടിപ്പിക്കുന്ന സൗദിയിലെ ഏറ്റവും വലിയ ആഘോഷം തിരുഗേഹങ്ങളുടെ സംരക്ഷകൻ സൽമാൻ രാജാവാണ് ഉദ്‌ഘാടനം ചെയ്യുന്നത് .മുപ്പത്തി മൂന്നാമത് ജനാദ്രിയ ഫെസ്റ്റിവലിൽ ഇത്തവണ ഇൻഡോനേഷ്യ ആണ് അഥിതി രാജ്യം .കഴിഞ്ഞ തവണ ഇൻഡോ അറബ് സൗഹൃദത്തിന് സമ്മാനമായി ഭാരതത്തിനായിരുന്നു ഈ ബഹുമതി .അക്ഷരാർത്ഥത്തിൽ പ്രവാസികൾ വിശിഷ്യാ മലയാളികൾ സജീവമായി ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നു .സൗദി അറേബ്യയുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ പരിശ്ചേദമായി ആണ് ഈ മഹോത്സവം സംഘടിപ്പിക്കുന്നത് .സൗദിക്കകത്തും പുറത്തുമുള്ള കലാരൂപങ്ങളുടെയും സാംസ്കാരികതയുടെയും നിറച്ചാർത്താകുന്ന ദിവസങ്ങൾക്കായി സ്വദേശികളും വിദേശികളും കാത്തിരിക്കുന്നു .