ചൂഷണങ്ങൾക്കെതിരെ സ്ത്രീകൾ ജാഗ്രത പാലിക്കണം :നവോദയ കുടുംബ വേദി

89

റിയാദ് : അനീതികൾക്കെതിരേയും അവകാശ നിഷേധങ്ങൾക്കെതിരേയും പൊരുതുന്നതിനുവേണ്ടി സ്ത്രീകൾ സംഘടിത ശക്തിയാർജ്ജിക്കണമെന്ന് നവോദയ കുടുംബവേദി ആഹ്വനം ചെയ്തു. സമൂഹത്തിൽ പലവിധ ചൂഷണങ്ങൾക്കെതിരെ സ്ത്രീകൾ ജാഗ്രത പാലിക്കണമെന്നും കൺവെൻഷൻ ഓർമ്മിപ്പിച്ചു. ഡോക്ടർ ഹസീന ഫവാദ് യോഗം ഉദ്‌ഘാടനം ചെയ്തു .
കുടുംബവേദി ചെയർപേഴ്‌സൺ പ്രതീന ജിത് അധ്യക്ഷത വഹിച്ച യോഗത്തിൽ കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനത്തെ കുറിച്ചുള്ള റിപ്പോർട്ട് ദീപാ ജയകുമാർ അവതരിപ്പിച്ചു. അനുശോചന പ്രമേയം ബീനാ സെലിനും സംഘടനാ റിപ്പോർട്ട് നവോദയ സെക്രട്ടറി രവീന്ദ്രനും അവതരിപ്പിച്ചു. ഷക്കീല വഹാബ്, ബാലകൃഷ്ണൻ, ജയകുമാർ, അൻവാസ്, ബാബുജി, ആതിര ഗോപൻ, റാണി ജോയി, ഹക്കീം മാരാത്ത്, വിക്രമലാൽ, കുമ്മിൾ സുധീർ എന്നിവർ സംസാരിച്ചു. പുതിയ അംഗങ്ങളുടെ പാനൽ സുരേഷ് സോമൻ അവതരിപ്പിച്ചു. സുബി സുനിൽ നന്ദി പറഞ്ഞു.
നവോദയ കുടുംബ വേദി അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, മുതിർന്ന പുരുഷന്മാർ അവതരിപ്പിച്ച ഒപ്പന, കുട്ടികൾ അവതരിപ്പിച്ച സ്‌കിറ്റുകൾ, ഗാനമേള, നൃത്തനൃത്യങ്ങൾ, റിയാദ് കലാഭവൻ അവതരിപ്പിച്ച സ്കിറ്റ് തുടങ്ങി വിവിധ കളികളും മത്സരങ്ങളും കുടുംബസംഗമത്തിന്റെ ഭാഗമായി നടന്നു. ജരീർ മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ പരിശോധനയും സ്ഥലത്ത് ഒരുക്കിയിരുന്നു.
നവോദയ കുടുംബവേദിയുടെ പുതിയ ഭാരവാഹികൾ , പ്രതീന ജയജിത്ത് (ചെയർപേഴ്സൺ) ലളിതാംബിക ‘അമ്മ, സുമയ്യ അമീർ (വൈസ് ചെയർപേഴ്സൻസ്)
സുബി സുനിൽ (കൺവീനർ) , ബീനാ സെലിൻ, റാണി ജോയി (ജോയിന്റ് കൺവീനേഴ്‌സ് )
ദീപാ ജയകുമാർ (ഖജാൻജി) എന്നിവരെ പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്തു.