ചില്ല വായനാനുഭവം

45

റിയാദ്: വായനയുടെയും സംവാദത്തിന്റെയും പുതിയ മാനങ്ങൾ തേടിയുള്ള ചില്ല സർഗവേദിയുടെ പ്രതിമാസ ഒത്തുചേരൽ സംഘടിപ്പിച്ചു. ഡോ സെബാസ്റ്റ്യൻ പോള്‍ എഴുതിയ ‘മാര്‍ക്‌സും മാര്‍പാപ്പയും’ എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കിട്ട് സി എം സുരേഷ് ലാൽ പരിപാടി ഉദ്‌ഘാടനം ചെയ്തു. വി സി ഹാരിസിന്റെ രണ്ടു നാടകവും ലേഖനങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളും അടങ്ങിയ ‘വി സി ഹാരിസ്-ഓര്‍മ, ലേഖനം, നാടകം’ എന്ന പുസ്തകത്തിന്റെ വായന ഷഫീഖ് തലശ്ശേരി നടത്തി. മനു എസ് പിള്ള രചിച്ച രണ്ടാമത്തെ പുസ്തകം ‘റിബല്‍ സുല്‍ത്താന്‍സ്: ദി ഡെക്കാന്‍ ഫ്രം ഖില്‍ജി ടു ശിവജി’ നൗഷാദ് കോർമത്തും പ്രൊഫ എം എൻ വിജയന്റെ സമ്പൂർണ്ണ കൃതികളിലെ ‘ദേശീയത, ഫാഷിസം’ ഇഖ്ബാൽ കൊടുങ്ങല്ലൂരും അവതരിപ്പിച്ചു. റുഖിയ സഖാവത് ഹൊസൈന്റെ ‘സുൽത്താനാസ് ഡ്രീം’ ബീനയും, വെള്ളിയോടന്റെ ‘കടൽമരങ്ങൾ’ സബീന എം സാലിയും, ഗബ്രിയേൽ മാർകേസിന്റെ ‘നോ വൺ റൈറ്സ് ടു ദ കേണൽ’ അഖിൽ ഫൈസലും അവതരിപ്പിച്ചു. തുടർന്ന് നടന്ന സർഗസംവാദത്തിൽ എം ഫൈസൽ, ടി ആർ സുബ്രഹ്മണ്യൻ, കൊമ്പൻ മൂസ, ശമീം തളാപ്രത്ത് എന്നിവർ സംസാരിച്ചു.