ചിലങ്ക നൃത്തോത്സവ് 2018 ശ്രദ്ധേയമായി

190

റിയാദിലെ പ്രശസ്ത നൃത്ത വിദ്യാലയമായ ചിലങ്ക പതിമൂന്നാം വാർഷികം ആഘോഷിച്ചു. ഏക്സിറ്റ് 18 ലെ നോഫാ ഓഡിടോറിയത്തിൽ നടന്ന വർണശബളമായ നൃത്തോത്സവത്തിന്റെ ഔദ്യോഗിക ഉത്ഘാടനം എന്‍. ആര്‍ .കെ ചെയർമാന്‍ അഷ്റഫ് വടക്കേവിള ഭദ്രദീപം കൊളുത്തി നിർവഹിച്ചു. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
ശാസ്ത്രീയ നൃത്ത രംഗത്തും തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ജനാദ്രിയ ഫെസ്റ്റിവൽ പോലുള്ള പൊതു വേദികളിയിൽ നൃത്ത പരിപാടികൾ വളരെ ഭംഗിയായി ചിട്ടപ്പെടുത്തി അവതരിപ്പിച്ച റീന ടീച്ചറുടെ കഴിവിനെ പ്രത്യേകം പ്രസംശിച്ചു. റിയാദിലെ പ്രമുഖ വ്യവസായിയും പൊതുപ്രവർത്തകനുമായ ഡോ: മജീദ് ചിങ്ങോലി,
മാപ്പിളപ്പാട്ട് ഗാനരചന രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മാണിക്യ മലരായ എന്ന ഗാനത്തിന്റെ രചയിതാവ് പി. എം. എ. ജബ്ബാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഷംനാദ് കരുനാഗപ്പള്ളി ( റിയാദ് ഇന്ത്യൻ മീഡിയ ഫോറം )സാമൂഹ്യ പ്രവർത്തകരായ റാഫി കൊയിലാണ്ടി , ബഷീർ ചേറ്റുവ , സാബു ഫിലിപ്പ്, ബഷീർ വാടാനപ്പിള്ളി, എന്നിവർ ആശംസകളർപ്പിച്ചു. റീന കൃഷ്ണകുമാറിന്റെ ശിക്ഷണത്തിൽ നൂറോളം കുട്ടികൾ ഈ നൃത്തോത്സവത്തിൽ വിവിധ ഇനങ്ങളിലായി പങ്കെടുത്തു.
അറുപത്തഞ്ചോളം കുട്ടികൾ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ അരങ്ങേറ്റം നടത്തി. കൃഷ്‌ണകുമാർ നേതൃത്വം കൊടുക്കുന്ന ഈണം റിയാദിന്റെ നാടൻ പാട്ടു സംഘം വാദ്യ കലാകാരന്മാരെ മാത്രം അണിനിരത്തിക്കൊണ്ടു അവതിപ്പിച്ച നാടൻ പാട്ടുകളും മാപ്പിള പാട്ടുകളും പ്രത്യേകം ശ്രദ്ധ ആകർഷിച്ചു
പരിപാടിക്ക് ഗിരിജൻ അവതാരകനായിരുന്നു. മധു, സുകേഷ്, രൂപേഷ്, ഷമാൽ, ധനേഷ് , വേണു, ശ്രീലാൽ , നിമിഷ വേണുഗോപാൽ എന്നിവർ സാങ്കേതിക സഹായവും മുതിർന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പരിപാടിക്ക് നേതൃത്വവും നൽകി.
റിപ്പോർട്ട് :സൗദി ബ്യുറോ