ചങ്കിടിപ്പോടെ അവസാന മത്സരത്തിനായി മൂന്ന് ടീമുകൾ

229

ലോകകപ്പിന്റെ ​ഗ്രൂപ്പ് ബിയില്‍ ഇന്ന് മൂന്ന് ടീമുകള്‍ക്ക് നിര്‍ണായകമായ രണ്ട് മത്സരങ്ങള്‍ അരങ്ങേറും. സ്പെയിന്‍, പോര്‍ച്ചു​ഗല്‍, ഇറാന്‍ എന്നീ ടീമുകളില്‍ ഒരാള്‍ ഇന്നത്തെ മത്സരശേഷം പുറത്താകും. ​ഗ്രൂപ്പിലെ രണ്ട് മത്സരങ്ങള്‍ തോറ്റ മൊറോക്കോ നേരത്തെ പുറത്തായിരുന്നു.

ഏറ്റവും നിര്‍ണായക മത്സരത്തില്‍ പോര്‍ച്ചു​ഗല്‍ ഇറാനെയാണ് നേരിടുന്നത്. ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റാണ് പോര്‍ച്ചു​ഗലിന്റെ അക്കൗണ്ടിലുള്ളത്. ഒരു ജയം മാത്രമുള്ള ഇറാന്, മൂന്ന് പോയിന്റാണുള്ളത്. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാം. മത്സരം സമനിലയായാല്‍ പോലും പോര്‍ച്ചു​ഗലിന് അടുത്ത റൗണ്ടില്‍ കടക്കാം, എന്നല്‍ ഇറാന് മുന്നേറണമെങ്കില്‍ ജയം തന്നെ വേണം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഒറ്റയാനെത്തന്നെയാണ്, പറങ്കിപ്പട ഇന്നു ആശ്രയിക്കുന്നത്. ഇറാനാകാട്ടെ, കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പുറത്തെടുത്ത, കടുത്ത പ്രതിരോധപ്പൂട്ട് തന്നെയാവും ഇത്തവണയും സ്വീകരിക്കുക്ക. ഫൗളുകള്‍ ഒഴിവാക്കി, പരമാവധി ഫ്രീക്കിക്കുകളില്‍ നിന്ന് രക്ഷപ്പെടുക എന്ന തന്ത്രവും ഇറാന്‍ പുറത്തെടുത്തേക്കും.

​ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്പെയിന്‍ മൊറോക്കോയെ നേരിടും. വിജയിച്ചാല്‍ സ്പെയിന് പ്രീക്വര്‍ട്ടറിലെത്താം. സമനിലയായല്‍ ഇറാന്‍ പോര്‍ച്ചു​ഗല്‍ മത്സരഫലത്തെ ആശ്രയിച്ചിരിക്കും സ്പെയിന്റെ മുന്നോട്ട് പോക്ക്. മികച്ച ഫോമിലുള്ള സ്ട്രൈക്കര്‍ ഡി​ഗോ കോസ്റ്റ തന്നെയാണ് സ്പാനിഷ് വജ്രായുധം. മികച്ച ഫുട്ബോള്‍ കളിച്ചിട്ടും, തോല്‍വി വഴങ്ങേണ്ടി വന്നതിന്റെ ദുഖം തീര്‍ക്കാനായിരിക്കും, മൊറോക്കോ ഇറങ്ങുന്നത്. നോക്കൗട്ട് ഘട്ടത്തിലേക്കുള്ള സ്ഥാനത്തിനായി മൂന്ന് ടീമുകളും ഇറങ്ങുമ്ബോള്‍ ​ഗ്രൂപ്പ് ബിയിലെ അവസാന മത്സരങ്ങള്‍ തീപാറും.