ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരിക്കേറ്റ അഭിലാഷ് ടോമി ഇന്ത്യയിലെത്തി

109

ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമി ഇന്ത്യയിലെത്തി. വൈകിട്ട് മൂന്നരയ്ക്ക് ഐഎന്‍എസ് സത്പുരയില്‍ കിഴക്കന്‍ നാവിക ആസ്ഥാനമായ വിശാഖപട്ടണത്താണ് അഭിലാഷ് ടോമി എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സത്പുരയില്‍ അഭിലാഷ് ടോമി ഇന്ത്യയിലേക്ക് തിരിച്ചത്.

വിശാഖപട്ടണത്തെ നാവിക ആസ്ഥാനത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് അഭിലാഷ് ടോമി. നാവിക സേനാകമാന്‍ഡര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിലാഷ് ടോമിയെ സന്ദര്‍ശിക്കുമെന്നുമാണ് കിട്ടുന്ന സൂചന. മാതാപിതാക്കള്‍ വിശാഖപട്ടണത്തെ നാവിക ആസ്ഥാനത്ത് എത്തി അഭിലാഷ് ടോമിയെ കണ്ടു. കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി അഭിലാഷ് ടോമിയെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ നാവിക സേന ആലോചിക്കുന്നതായും സൂചനയുണ്ട്.