ഗൂഗിളിന് 34,​000 കോടി പിഴ

188

ആഗോള സെര്‍ച്ച്‌ എന്‍ജിന്‍ സേവനദാതാക്കളായ ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്റെ യൂറോപ്യന്‍ കമ്മിഷന്‍ ആന്റി ട്രസ്റ്റ് ഫൈന്‍ 34,​000 കോടി രൂപ പിഴ ചുമത്തി. ആന്‍ഡ്രോയിഡ് വഴി സ്വന്തം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചെന്ന കേസിലാണിത്.

ഗൂഗിള്‍ തങ്ങളുടെ സ്വന്തം പരസ്യങ്ങള്‍ ആന്‍ഡ്രോയിഡിലെ നല്‍കുന്നുവെന്നും ഇതിലൂടെ വിപണിയിലെ അവരുടെ എതിരാളികള്‍ക്ക് തളര്‍ന്നു പോകുന്നുവെന്നുമാണ് ഗൂഗിളിനെതിരായ ആരോപണം. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിലൂടെ ഗൂഗിളിന് ഏകപക്ഷീയമായ വളര്‍ച്ച ഉണ്ടാകുന്നു. തന്മൂലം എതിരാളികളായ കന്പനികള്‍ വളര്‍ച്ച മുരടിച്ച്‌ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നുമെന്നും ഇതേക്കുറിച്ച്‌ അന്വേഷിച്ച കമ്മിഷന്‍ കണ്ടെത്തിയിരുന്നു.
യൂറോപ്പിലെ 90 ശതമാനം ആന്‍ഡ്രോയിഡ് ഉപയോക്താക്കളും ഗൂഗിളിന്റെ പ്ലേ സ്റ്റോറിലൂടെയാണ് ടെലിവിഷഷോകള്‍, സിനിമകള്‍, ആപ്പുകള്‍ തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യുന്നത്. ഇതാണ് അവര്‍ ദുരുപയോഗം ചെയ്തത്.