ഗാന്ധി ജയന്തി:ആവാസ് സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു

44

റിയാദ് : ആം ആദ്മി വെൽഫെയർ അസോസിയേഷൻ സൗദി അറേബ്യ (ആവാസ്) ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയെ പറ്റി “പ്രബന്ധം, കവിത, ചെറു കഥ”എന്നീ വിഭാഗങ്ങളിൽ മലയാള ഭാഷയിൽ മത്സരം സംഘടിപ്പിക്കുന്നു.
ജൂനിയർ, സീനിയർ എന്നീ രണ്ട് വിഭാഗത്തിലാണ് മത്സരങ്ങൾ. (പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികള്‍ ജൂനിയർ വിഭാഗത്തിലും, അതിന് മുകളിലുള്ളവർ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കേണ്ടത്).
മത്സരത്തിൽ വിജയിക്കുന്നവർക്ക് 05/10/2018വെള്ളിയാഴ്ച ഖാൻ ഇസ്തിറാഹ, സുലൈയിൽ വെച്ച് ആവാസ് (ആം ആദ്മി വെൽഫെയർഅസോസിയേഷൻ സൗദി അറേബ്യ)സംഘടിപ്പിക്കുന്ന “നാടിനൊപ്പം സാന്ദനമേകി ആവാസ്” എന്ന പരിപാടിയിൽ വെച്ച് സമ്മാന വിതരണം ഉണ്ടായിരിക്കുന്നതാണ്.
ഉന്നത നിലവാരം പുലർത്തുന്ന സൃഷ്ടികൾക്ക് ഭാവിയിൽ ആവാസ് പുറത്തിറക്കുന്ന “സുവനീറിൽ” ഇടം ലഭിക്കുന്നതാണ്.സൃഷ്ടികൾ ഒക്ടോബർ രണ്ടിന് മുമ്പായി info@aawasriyadh.com അല്ലങ്കിൽaawasriyadh@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കുകയോ, സീ ടെക്ക് ജനറൽ സർവ്വീസ്, ഷാറ റയിൽ, ബത്തയിൽ ഏൽപ്പിക്കുകയോ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് രവി റാഫി വയനാട് (0558169662), അബ്ദുൽ അസീസ് കടലുണ്ടി (0532528262) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.