ഗള്‍ഫില്‍ സ്വര്‍ണ്ണവില കുറ‍ഞ്ഞു; ജ്വല്ലറികളില്‍ തിരക്ക്

72

അമേരിക്കന്‍ ഡോളറിനെതിരെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില കുറ‍ഞ്ഞത് ഗള്‍ഫിലെ വിപണികളിലും പ്രതിഫലിക്കുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വരെ വില കുറഞ്ഞിരുന്നു. ഡോളര്‍ ശക്തിപ്രാപിക്കുന്നതിനാല്‍ ഇനിയും വില കുറയാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാണ്ടുന്നത്.

24 കാരറ്റ് സ്വര്‍ണ്ണത്തിന് 145.75 ദിര്‍ഹവും 22 കാരറ്റിന് 136.75 ദിര്‍ഹവുമാണ് യുഎഇയിലെ ഇപ്പോഴത്തെ വില. 21 കാരറ്റിന് 130.50 ദിര്‍ഹവും 18 കാരറ്റിന് 112 ദിര്‍ഹവുമാണ് നിരക്ക്. 22 കാരറ്റിന് രണ്ടാഴ്ച മുന്‍പ് 133.50 ദിര്‍ഹം വരെ വില താഴ്ന്നിരുന്നു.