മുഖ്യമന്ത്രിയുടെ പ്രകൃതിദുരന്ത നിവാരണ ഫണ്ടിലേക്ക് തന്റെ സിനിമയുടെ ആദ്യ ഷോ വരുമാനം പ്രഖ്യാപിച്ച് കൊണ്ട് പത്മശ്രീ ഡോ: ടി.എ സുന്ദർമേനോൻ

274

മുഖ്യമന്ത്രിയുടെ പ്രകൃതിദുരന്ത നിവാരണ ഫണ്ടിലേക്ക് തന്റെ സിനിമയുടെ ആദ്യ ഷോ വരുമാനം പ്രഖ്യാപിച്ച് കൊണ്ട് പത്മശ്രീ ഡോ: ടി.എ സുന്ദർമേനോൻ കാലവർഷ കെടുതിയിൽ മാതൃകപരമായ തീരുമാനം. 11-08-2018 ശനിയാഴ്ച പുറത്തിറങ്ങുന്ന നീലി എന്ന ചിത്രമാണ് സൺ ആഡ്സ് & ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr സുന്ദർ മേനോൻ നിർമ്മിക്കുന്നത്.

അൽത്താഫ് റഹ്മാൻ ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രം റിയാസ് മാരാരാത്ത്- മുനീർ മുഹമ്മദ് ഉണ്ണി തിരക്കഥ ഒരുക്കിയിരിയ്ക്കുന്നു.. ശരത് – ഹരി നാരായണന്റെ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച് കഴിഞ്ഞു. സലാവുദീൻ സിനിമ കൊട്ടക പ്രൊജക്റ്റ് ഡിസൈൻ ചെയ്ത നീലിയുടെ മനോഹര ദൃശ്യങ്ങൾ മനോജ് പിള്ളയാണ് ക്യാമറയിൽ പകർത്തിയത്….