ക്യാമ്പസ് രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കണമെന്ന ഹരജി ഹൈകോടതിയില്‍

200

ക്യാമ്പസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കണമെന്ന ആവശ്യവുമായി ഹൈകോടതിയില്‍ ഹരജി. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹരജി.

കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചു മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് 2004ല്‍ ഹൈ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റി. അതുകൊണ്ട് മഹാരാജാസ് സംഭവത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ചെങ്ങന്നൂര്‍ സ്വദേശി അജോയ് ആണ് ഹരജി നല്‍കിയത്. ഹരജി പിന്നീട് പരിഗണിക്കാന്‍ ഹൈകോടതി മാറ്റി.