കോഴിക്കോട് മണ്ഡലത്തിൽ പി എം എഫ് സ്ഥാനാർഥി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു

221

കോഴിക്കോട് മണ്ഡലത്തിൽ ആദ്യത്തെ നാമനിർദ്ദേശ പത്രിക നൽകിയത് PMF ന്റെ സ്വതന്ത്ര സ്ഥാനാർത്ഥി നുസ്റത്ത് ജഹാൻ . പി എം എഫ് അഖിലേന്ത്യാ വനിതാ വിഭാഗം കോ ഓർഡിനേറ്ററായ നുസ്രത് ജഹാൻ ആണ്  കലക്ടർ ശാംബശിവന് മുൻപാകെ  പത്രിക സമർപ്പിച്ചത് .  പ്രവാസി മലയാളി ഫെഡറേഷൻ നേതാക്കൾ നുസ്രത്തിനോടൊപ്പം പത്രിക സമർപ്പിക്കാൻ എത്തിയിരുന്നു . പ്രവാസികളുടെ ഉന്നമനത്തിനായി കൂടുതൽ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നതിനു വേണ്ടിയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തീരുമാനത്തിന് പിന്നിലെന്നാണ് പി എം എഫിന്റെ നിലപാട്. കോഴിക്കോട് മണ്ഡലത്തിൽ നല്ല ജന സ്വാധീനമുള്ള നുസ്രത് മത്സരിച്ചാൽ പ്രവാസികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളുടെ പിന്തുണ മണ്ഡലത്തിൽ ഉണ്ടാകുമെന്നാണ് കണക്കു കൂട്ടൽ. എല്ലാ പ്രവാസികളുടെയും മറ്റുള്ളവരുടെയും വോട്ടുകൾ നുസ്രത്തിനു നൽകി പി എം എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് പി എം എഫ് ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അഭ്യർത്ഥിച്ചു .