കോഴിക്കോട് ജില്ലയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചു

161

ജില്ലയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചു. ചിരാല്‍ സ്വദേശിയായ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ഡിഫ്തീരിയ കണ്ടെത്തിയത്. വിദ്യാര്‍ത്ഥി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

കഴിഞ്ഞ ശനിയാഴ്ച രോഗലക്ഷണത്തോടെ ചീരാല്‍ പി.എച്ച്‌.സി യിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയെ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ തൊണ്ടയിലെ സ്രവം മണിപ്പാല്‍ വൈറോളജി ലാബിലേക്ക് അയച്ച നടത്തിയ പരിശോധിനയിലാണ് രോഗം സ്ഥിരീകരിച്ചത്.