കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥിയായി എംകെ രാഘവനെ പ്രഖ്യാപിച്ചു

51

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ സിറ്റിംഗ് എംപി എം.കെ.രാഘവന്‍ വീണ്ടും മത്സരിക്കും. ജനമഹായാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് എം.കെ.രാഘവന്‍ തന്നെയാവും കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന് പ്രഖ്യാപിച്ചത്. മൂന്നാം തവണയും അവസരം നല്‍കുമ്പോൾ വൻ ഭൂരിപക്ഷത്തിൽ രാഘവനെ വിജയിപ്പിക്കണമെന്ന് മുല്ലപ്പള്ളി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. 

2009-ലാണ് എംകെ രാഘവൻ ആദ്യമായി കോഴിക്കോട് സീറ്റിൽ മത്സരിച്ചത്. 838 വോട്ടുകൾക്ക് കന്നിയങ്കത്തിൽ മുഹമ്മദ് റിയാസിനെ രാഘവൻ പരാജയപ്പെടുത്തി. 2014-ൽ രണ്ടാം ഊഴത്തിൽ സിപിഎം കേന്ദ്രകമ്മിറ്റി അം​ഗം എ.വിജയരാഘവനായിരുന്നു എംകെ രാഘവന്റെ എതിരാളി. 16883 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് രണ്ടാം വട്ടം രാ​ഘവൻ ജയിച്ചത്. 2019-ലെ മൂന്നാം ഊഴത്തിൽ രാഘവനെ നേരിടാൻ വീണ്ടും മുഹമ്മദ് റിയാസിനെ തന്നെ സിപിഎം ഇറക്കിയേക്കും എന്നാണ് സൂചന.