കൊച്ചി നഗരത്തിലേക്കും വെള്ളം കയറുന്നു

189

കൊച്ചി:സമീപപ്രദേശങ്ങളെ വെള്ളത്തില്‍ മുക്കിയ പ്രളയജലം കൊച്ചി നഗരത്തിലേക്കും എത്തുന്നു. വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, പേരണ്ടൂര്‍ മേഖലകളിലേക്കാണ് വെള്ളം കയറുന്നത്. പെരിയാറില്‍ വെള്ളം ഉയര്‍ന്നതോടയാണ് കൊച്ചിയിലേക്കും വെള്ളം കയറി തുടങ്ങിയത്.

ആളുകളെ ഒഴിപ്പിക്കുകയും ക്യാമ്പുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയുടെ ഭാഗങ്ങളില്‍ വെള്ളം കയറിയതിനാല്‍ 200 ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

ഈ സാഹചര്യത്തില്‍നിന്നും രമാവധി ആളുകളെ മാറ്റാന്‍ ശ്രമിക്കുകയാണ്. ഇടപ്പള്ളി തോട് നിറഞ്ഞ അവസ്ഥയിലാണ്. പ്രദേശത്തെ ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.നേരത്തേ ആലുവ, പെരുമ്പാവൂര്‍ മേഖലകളില്‍ വെളളം കയറിയിരുന്നു.