കൊച്ചിയില്‍ ബോട്ട് കപ്പലിലിടിച്ച് 3 മത്സ്യത്തൊഴിലാളികള്‍ മരിച്ചു; 9 പേരെ കാണാനില്ല

114

കൊച്ചിയ്ക്കടുത്ത് മുനമ്പത്ത് ബോട്ട് കപ്പലിലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. മുനമ്പത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ ആണ് ഓഷ്യാനിക് എന്ന ബോട്ട് ഇടിച്ച് അപകടമുണ്ടായത്.

പതിനഞ്ച് പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 12 ഓളം പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മൂന്ന് മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ കപ്പലിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. മുംബൈ ആസ്ഥാനമായ എം.വി. ദേശ് ശക്തി എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചതെന്നാണ് മറൈന്‍ ട്രാക്കിങ് വിഭാഗത്തിന്റെ കണ്ടെത്തല്‍.

നിലവില്‍ കപ്പല്‍ മുംബൈയില്‍ നിന്നും ഇറാക്കിലേക്കുള്ള യാത്രയിലാണ്. കപ്പല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനായി നാവികസേനയുടെ ഡോണിയര്‍ വിമാനം പുറപ്പെട്ടു.
മുനമ്പത്തു നിന്ന് മീന്‍പിടുത്തത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മല്‍സ്യത്തൊഴിലാളികളാണ് മരിച്ചത്. മരിച്ച മൂന്നുപേരും തമിഴ്നാട് രാമന്‍തുറ സ്വദേശികളാണ്. യുഗനാഥന്‍(45) മണക്കുടി (50 ), യാക്കൂബ്(57) എന്നവരാണ് മരിച്ചത്.
കാണാതായവരും തമിഴ്നാട് രാമന്‍തുറ സ്വദേശികളാണ്. രണ്ടുപേരെ ഗുരുതരമായ പരുക്കുകളോടെ രക്ഷപെടുത്തി. എട്ടുപേരെ കാണാതായി. അപകടശേഷം നിര്‍ത്താതെ പോയ കപ്പല്‍ ഇനിയും കണ്ടെത്താനായിട്ടില്ല. .

കാണാതായവര്‍ക്കു വേണ്ടി തീരസംരക്ഷണ സേനയും തീരദേശ പൊലീസും മല്‍സ്യതൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. പരുക്കേറ്റവരെ കരയ്ക്കെത്തിച്ച ശേഷം ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. ഇടിച്ച കപ്പലിനായും ആഴക്കടലില്‍ അന്വേഷണം തുടരുകയാണ്.

ബോട്ടില്‍ ഇടിച്ച കപ്പല്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് എല്ലാ ചികിത്സാ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.