കേളി വിദ്യാഭ്യാസമേന്മാപുരസ്കാരം വിതരണം ചെയ്തു

57

റിയാദ്: പത്ത് പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതുപരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുന്ന കേളി അംഗങ്ങളുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയ കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം നാട്ടില്‍ വിതരണം ചെയ്തു. മലപ്പുറം എന്‍.ജി.ഒ ഹാളില്‍ നടന്ന പുരസ്കാരദാന ചടങ്ങില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. അയ്യായിരത്തി ഒന്ന് രൂപയും മേമെന്റോയും അടങ്ങുന്നതാന് പുരസ്കാരം. പുരസ്കാര ജേതാക്കളില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡ് തുക പ്രളയ ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചു. ചെക്കുകള്‍ എ.വിജയരാഘവന്‍ സ്വീകരിച്ചു. പതിനഞ്ച് വിദ്യാര്‍ത്ഥികളാണ് ഈ വര്ഷം കേളി വിദ്യാഭ്യാസമെന്മാ പുരസ്കാരത്തിന് അര്‍ഹമായിരുന്നത്.

കേളി മുഖ്യരക്ഷാധികാരി കെ.ആര്‍ ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരള പ്രവാസിസംഘം മലപ്പുറം ജില്ലാ പ്രസിഡണ്ട് സി.കെ.കൃഷ്ണദാസ്, ട്രഷറര്‍ ടി.പി ദിലീപ്, കേളി മുന്‍ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, ഏരിയാ ഭാരവാഹികള്‍, പുരസ്‌കാരത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങള്‍, നിരവധി കേളി അംഗങ്ങളുടെ കുടുംബങ്ങള്‍, നാട്ടില്‍ അവധിയിലുള്ള കേളി അംഗങ്ങള്‍, തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.