കേളി യാത്രയയപ്പ് നൽകി

64

റിയാദ് :മുപ്പത്തിമൂന്ന് പ്രവാസത്തിനു ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കേളി പ്രവർത്തകൻ ജോണ്‍സന് കേളി ദവാദ്മി ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. തൃശൂർ വെള്ളിക്കുളങ്ങര സ്വദേശിയായ ജോൺസൻ കേളി ദവാദ്മി ഏരിയ ജോ.സെക്രട്ടറിയും സനയ്യ യൂണിറ്റ് സെക്രട്ടറിയുമാണ്. ഏരിയ കായിക വിഭാഗം കൺവീനറായി ഏറെ കാലം പ്രവർത്തിച്ചിരുന്നു.
ഏരിയ പ്രസിഡണ്ട്‌ അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സന്തോഷ് സ്വാഗതം പറഞ്ഞു. ഷാജി പ്ലാവിളയിൽ, പ്രകാശൻ പയ്യന്നുർ, രാജേഷ്, മോഹനൻ, ഷാബു ചന്ദ്രൻ, ഹംസ, ഉമ്മർ, സുരേഷ്, മോഹനൻ സനയ്യ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ഷാജിയും സനയ്യ യൂണിറ്റിന്റ ഉപഹാരം ജോ.സെക്രട്ടറി ബൈജുവും സമ്മാനിച്ചു. യാത്രയപ്പിനു ജോൺസൻ നന്ദി പറഞ്ഞു